പെരുമ്പടവ്: പെരുമ്പടവ് മേത്തുരുമ്പ പൊതുമരാമത്ത് റോഡിൽ പെരുമ്പടവ് തലവിൽ വലിയ കയറ്റത്തിലുള്ള വലിയ വളവിൽ ശക്തമായ മഴയിൽ ഒഴുകിവന്ന ചരലും മണ്ണും ഉൾപ്പെടെയുള്ള ചെളി കൂമ്പാരം ശ്രമദാനത്തിലൂടെ നീക്കം ചെയ്തു.
തലവിൽ ഗ്രാമശക്തി സ്വയം സഹായ സംഘം പ്രവർത്തകരാണ് റോഡിലെ അപകടാവസ്ഥ മനസിലാക്കി ചെളി നീക്കം ചെയ്തത്. തൊട്ട് മുകളിലായി ജലനിധി പ്രവർത്തിയുടെ കൂറ്റൻ ടാങ്ക് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഓവുചാൽ മൂടിപ്പോയതു കാരണമാണ് ദിശ മാറി റോഡിലൂടെ ചെളിയും മറ്റും ഒഴുകിവന്ന് മണൽകൂമ്പാരമായത്. ഇവിടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടാറുണ്ട്.